ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ടാകട്ടെ ആഘോഷം; ബലിപെരുന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

Posted on: August 12, 2019 10:28 am | Last updated: August 12, 2019 at 10:46 am

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ബലിപെരുന്നാള്‍ ആശംസകളര്‍പ്പിച്ചു. മഴക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്താന്‍ ബലിപെരുന്നാള്‍ ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആശംസിച്ചു.