Kerala
കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടല്‍


മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം
മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. ഇതിനെ തുടര്‍ന്ന് സ്ഥലത്തെ രക്ഷാനടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. അപകട സാധ്യത മുന്നില്‍കണ്ടാണിത്. രക്ഷാപ്രവര്‍ത്തകരെയും ജെ സി ബി അടക്കമുള്ള ഉപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ 63 പേരെയാണ് കവളപ്പാറയില്‍ നിന്ന് കാണാതായതെന്ന് ജില്ലാ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. ഇതില്‍ നാല് പേരുടെ മൃതദേഹം മണ്ണിനടയില്‍ നിന്ന് കണ്ടെത്തി. ഇനി 59 പേരെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ ഇരുപതിലധികം പേര്‍ കുട്ടികളാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
---- facebook comment plugin here -----