Kerala
എം ആര്‍ അജിത് കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എം ആര്‍ അജിത് കുമാറിനെ നിയമിച്ചു. കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെത്തുന്നത്.
കമ്മീണഷറായിരുന്ന ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകും. ബലറാം കുമാര്‍ ഉപാധ്യായയെ തെക്കന്‍ മേഖലാ ഐ ജിയായും, ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈം ബ്രാഞ്ച് ഡി ഐ ജിയായും എച്ച് നാഗരാജുവിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്. കേഡര്‍ മാറ്റത്തിലൂടെ സംസ്ഥാനത്തിലെത്തിയ ദിവ്യ ഗോപിനാഥിനെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എസ് പിയായും നിയമിച്ചു.
---- facebook comment plugin here -----