Eranakulam
ഭൂരിഭാഗം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കോഴിക്കോട്/നെടുമ്പാശ്ശേരി: കനത്ത മഴയില്‍ സംസ്ഥാനത്താകെ ഗതാഗതം താറുമാറായി. വെള്ളപ്പാച്ചിലിലും മരങ്ങള്‍ കടപുഴകി വീണും ട്രാക്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഭൂരിഭാഗം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പാലക്കാട്-ഷൊര്‍ണൂര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശൂര്‍ പാതയില്‍ പലയിടത്തും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടും.
---- facebook comment plugin here -----