Kerala
അതിതീവ്ര മഴ; ഇന്ന് മാത്രം മരിച്ചത് 12 പേര്‍

കോഴിക്കോട്: വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴതുടരവെ മറ്റൊരു പ്രളയമുഖത്താണ് സംസ്ഥാനം. വ്യാഴാഴ്ച വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലുമുണ്ടായി. കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചത് 12 പേരാണ്. 50ഓളം പേരെ കാണാതായ മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലുമാണ് ഇതിന് കാരണം.
മലപ്പുറം എടവണ്ണയില്‍ വെള്ളിയാഴ്ച രാവിലെ വീടിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മാതാപിതാക്കളും മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വടകര വിലങ്ങാട് മലയോരത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചിടാനും തീരുമാനിച്ചു. അതേ സമയം