Connect with us

Kerala

വയനാട് മാത്രമാണെന്റെ പ്രാര്‍ഥനയില്‍; അവിടെയെത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്: രാഹുല്‍ ഗാന്ധി

Published

|

Last Updated

ഡല്‍ഹി: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ഥനയിലുമുള്ളതെന്ന് രാഹുല്‍ ഗാന്ധി എം പി അറിയിച്ചു.  വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നുവെങ്കിലും തന്റെ സന്ദര്‍ശനം രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെത്താന്‍ രാഹുല്‍ ഗാന്ധി എം പി താല്‍പര്യമറിയിച്ചു.  അവിടെയെത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.  കാലവര്‍ഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമായ വയനാട് മണ്ഡലത്തില്‍ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ദുരിത ബാധിത പ്രദേശങ്ങളിലെ സഹായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കലക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും പൗരന്മാരോടും വയനാട്ടിലെ വെള്ളപ്പൈാക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Latest