കോയമ്പത്തൂരില്‍ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നു വീണു; രണ്ട് മരണം

Posted on: August 8, 2019 1:29 pm | Last updated: August 8, 2019 at 4:09 pm

കോയമ്പത്തൂര്‍: കനത്ത മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനകത്തെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നുവീണ് രണ്ടു കരാര്‍ തൊഴിലാളികള്‍ മരിച്ചു. പവിഴമണി, ഇബ്‌റാഹിം എന്നീ മേട്ടുപാളയം സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിച്ചേര്‍ന്ന അഗ്നിശമ സേനയും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തി.