Connect with us

Saudi Arabia

മദ്യത്തിന്റെ പൊതു വിപണനം അവസാനിപ്പിക്കണം : ആർ എസ് സി

Published

|

Last Updated

ജിദ്ദ:  സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്ന  മദ്യത്തിന്റെ പൊതു വിപണനം അടിയന്തിരമായി സർക്കാർ അവസാനപ്പിക്കണമെന്നും ജിദ്ദ രിസാല സ്റ്റഡി സർക്കിൾ സർക്കാരിനോട്  ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായ  കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീ റാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ വാഹനം ഓടിച്ചത് കൊണ്ടെന്നാണ്  ദൃക്‌സാക്ഷി മൊഴി. ഒരു കുടുംബത്തെ അനാഥമാമാക്കുകയും ബൗദ്ധിക തലമുറ മാതൃകാകയായി കണ്ടു വരുന്ന പ്രമുഖ ഉദ്യോഗസ്ഥർ പോലും തെറ്റായ സന്ദേശങ്ങൾ നൽകാൻ കാരണമാവുകയും ചെയ്ത മദ്യത്തിന്റെ അമിത ഉപയോഗവും അതുണ്ടാക്കിയ വിപത്തും കേരളീയ സമൂഹത്തിൽ ആശങ്കയുളവാക്കുന്നതാണെന്നും ജിദ്ദ  ആർ എസ് സി സംഘടിപ്പിച്ച കെ എം ബഷീർ അനുശോചന  യോഗം അഭിപ്രായപ്പെട്ടു.
 ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാമിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണം. തെളിവുകൾ നശിപ്പിച്ച് പ്രതിക്ക്  രക്ഷപെടാൻ അവസരം നൽകുമ്പോൾ സാദാരണക്കാർക്ക് നിയമവാഴ്ചയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കെ എം ബഷീറിന്റെ ആശ്രിതർക്ക് നഷ്‍ടപരിഹാരം നൽകുകയും സർക്കാർ തലങ്ങളിൽ ജോലി നൽകുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
അനുശോചനയോഗത്തിൽ ആർ എസ് സി ചെയർമാൻ നൗഫൽ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കൺവീനർ  മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും  സ്വാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

Latest