വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ കടപുഴകി വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Posted on: August 7, 2019 7:24 pm | Last updated: August 7, 2019 at 11:38 pm

ആലപ്പുഴ: കനത്ത മഴയില്‍ വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ കടുഴകി വീണതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ പാതയില്‍ അഞ്ച് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ രണ്ട് സ്ഥലത്താണ് മരം വീണത്. ഇതേ തുടര്‍ന്ന് ആലപ്പുഴ വഴി കടന്നുപോകേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.

മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.