Kerala
വ്യാഴാഴ്ച നടത്താനിരുന്ന മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വിവാദ നിബന്ധനകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വ്യാഴാഴ്ച ദേശീയ വ്യാപകമായി നടത്താനിരുന്ന മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐഎംഎ നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. മെഡിക്കല്‍ അധ്യാപകരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
---- facebook comment plugin here -----