Kerala
കൊലക്കേസ് പ്രതി ശ്രീറാം സുഖചികിത്സയില്‍ത്തന്നെ; വി ആര്‍ പ്രേംകുമാര്‍ പുതിയ സര്‍വേ ഡയറക്ടര്‍


വി ആര്‍ പ്രേംകുമാര്‍
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീറിനെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് പകരമായി പുതിയ സര്‍വേ ഡയറക്ടറെ നിയമിച്ചു. വി ആര്‍ പ്രേംകുമാറാണ് പുതിയ സര്‍വേ ഡയറക്ടര്‍ . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ ശ്രീ റാം വെങ്കിട്ടരാമനെ ദേവികുളം സബ്കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയപ്പോള്‍ പകരക്കാരനായി നിയമിച്ചത് പ്രേകുമാറിനെയായിരുന്നു.
അതേ സമയം കേസില്‍നിന്നും രക്ഷപ്പെടാനും അപകടത്തില്‍ ഗുരുതര പരുക്കേറ്റെന്ന് വരുത്തിത്തീര്‍ക്കാനും ശ്രീറാമിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. തലവേദനയും തലകറക്കവുമുണ്ടെന്നാണ് ശ്രീറാം ഇപ്പോള്‍ പറയുന്നത്.അതേ സമയം മെഡിക്കല്‍ കോളജിലെ ട്രോമകെയറര്‍ ഐസിയുവില്‍ തങ്ങുന്ന ശ്രീറാമിന്റെ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിലപാടിലാണ് മെഡിക്കല്‍ ബോര്‍ഡ്. ചൊവ്വാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം നല്‍കിയിരുന്നു. പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന നടത്തിയ കള്ളക്കളികളെത്തുടര്‍ന്നാണ് ശ്രീറാമിന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. ഇത് പൊതുസമൂഹത്തിന്റെ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.