Gulf
വ്യാജ ഹുറൂബ് ചെയ്യുന്ന തൊഴിലുടമക്ക് ഇരുപതിനായിരം റിയാല്‍ പിഴ

ദമ്മാം: തൊഴിലാളി ഒളിച്ചോടിയതായി വ്യാജമായി റിപ്പോര്‍ട്ട് ചെയ്യുന്ന തൊഴിലുടമക്കെതിര ശക്തമായ നടപടികളുമായി മന്ത്രാലയം. ഇത്തരം തൊഴിലുടമക്കെതിരെ ഇരുപതിനായിര റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ ഇഖാമയോ പാസ്‌പോര്‍ട്ടോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡോ തൊഴിലാളിക്കു നല്‍കാതെ കൈവശം വെക്കുന്ന തൊഴിലുടമക്കെതിരെ രണ്ടായിരം റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെയും പിഴ ഈടാക്കും.
തൊഴില്‍ കരാറില്ലാതെ തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടക്കെതിരെ ആയിരം റിയാല്‍ പിഴ ഈടാക്കും. പ്രസവിച്ച് ആറു ആഴ്ചച്ചക്കുള്ളില്‍ വനിതയെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ പതിനായിരം റിയാലാകും പിഴ. ഇരിപ്പിടങ്ങള്‍ ഒരുക്കാതെ വനിതകളെ ക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടക്കെതിരെയും പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കുന്നു.
ഹിള്ര്‍ മുഹമ്മദ്