Connect with us

Kozhikode

വാഴയൂരില്‍ വീടിന് മുകളിലേക്ക് പന വീണ് സ്ത്രീ മരിച്ചു

Published

|

Last Updated

മലപ്പുറം: പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് പന വീണ് സ്ത്രീ മരിച്ചു. മലപ്പുറം വാഴയൂര്‍ കരിക്കീരിക്കണ്ടി തോയപ്പുറത്ത് കുമാരന്റെ ഭാര്യ ജാനകി (65)യാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ജാനകിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.

Latest