Kerala
കാറുമായി പോയത് ശ്രീറാം ആവശ്യപ്പെട്ടതുകൊണ്ട്; അപകട സമയത്ത് കാറോടിച്ചത് ശ്രീറാമെന്നും പെണ്‍ സുഹൃത്ത്

തിരുവനന്തപുരം: കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പോലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് കാറുമായി പോയതെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കി. നേരത്തെ മൂന്ന് തവണ അമിത വേഗത്തിന് വഫയുടെ പേരിലുള്ള കെ എല്‍ 1ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.
---- facebook comment plugin here -----