Kerala
ബഷീറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ എ ഹക്കീം

തിരുവനന്തപുരം: കെ എം ബഷീര്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സൗമ്യ സുഹൃത്തായിരുന്നുവെന്ന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ എ ഹക്കീം അനുസ്മരിച്ചു. സിറാജ് ദിന പത്രത്തിന് സംസ്ഥാന ഭരണകൂടവുമായി നിലനില്‍കുന്ന ഊഷ്മള ബന്ധത്തിന് മുഖ്യകണ്ണിയായിരുന്നു ബഷീര്‍. തന്റെ പേന കൊണ്ട് എല്ലാവരെയും ആനന്ദിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നാല്‍ ആരെയും വേദനിപ്പിച്ചില്ല. സത്യം വായനക്കാരുമായി പങ്കു വയ്ക്കാന്‍ ഒട്ടും അമാന്തിച്ചില്ല.എന്നാല്‍ അത്യാവേശത്താല്‍ നിറംപിടിപ്പിച്ച കഥകള്‍ എഴുതാന്‍ ബഷീര്‍ തുനിഞ്ഞുമില്ല.
മിതഭാഷിയും ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്ല സുഹൃത്തുമായിരുന്നു ബഷീര്‍ എന്നും ഹക്കീം പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥന്റെ കൈപ്പിഴയാലുണ്ടായ അപകടമെന്ന നിലയില്‍ ബഷീറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മീഡിയ അക്കാദമി മുന്‍ സെക്രട്ടറി കൂടിയായ എ എ ഹക്കീം ആവശ്യപ്പെട്ടു