Ongoing News
പുണ്യ മദീനയില്‍ നിന്ന് കണ്ണീരോടെയാണ് ഇതെഴുതുന്നത്...

കെ എം ബഷീറിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ പുണ്യമദീനയില്‍ നിന്ന് നിറകണ്ണുകളോടെ പ്രാര്‍ഥനയുമായി കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയും. സൂഫീവര്യനായിരുന്ന വകടര മുഹമ്മദ് ഹാജി തങ്ങളുടെ മകന്‍ എന്നതിനോടൊപ്പം പ്രസ്ഥാനത്തിനും അതിന്റെ ജിഹ്വക്കും സമര്‍പ്പിച്ചതായിരുന്നു ബഷീറിന്റെ ജീവിതമെന്ന് ഖലീല്‍ തങ്ങള്‍ ഓര്‍ത്തെടുത്തു.
ഊര്‍ജ്ജദായിനിയായിരുന്നു ബഷീറൊത്തുള്ള നിമിഷങ്ങള്‍. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പലപ്പോഴും ബഷീറുമായി ദീര്‍ഘമായി സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും സമകാലിക സംഭവ വികാസങ്ങളെക്കുറിച്ച് ബഷീര്‍ നല്‍കുന്ന സമഗ്ര വിവരങ്ങളും വിലയിരുത്തലുകളും ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നുവെന്നും വരികള്‍ക്കിടയിലൂടെയും വരികള്‍ക്കപ്പുറവും വായിക്കാന്‍ ആ കൂടിക്കാഴ്ചകള്‍ പ്രചോദനമായിരുന്നുവെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബഷീറിന് ലഭിച്ച നിയമസഭാ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ആദരത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മഅ്ദിന്‍ ക്രിയേറ്റീവ് ഹബ് അംഗങ്ങള്‍ക്ക് ഒരു കൂടിക്കാഴ്ച ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ഉണര്‍ത്തിയിരുന്നുവെന്നും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നമ്മുടെ കണക്കൂ കൂട്ടലുകള്‍ക്കപ്പുറമാണല്ലോ എന്നും ഖലീല്‍ തങ്ങള്‍ എഴുതി.
സിറാജ് ദിനപത്രത്തിന്റെ കാമ്പയിനുമായി
ബന്ധപ്പെട്ട് അര്‍ധരാത്രിയും കഴിഞ്ഞുള്ള യാത്രക്കിടെയാണ് മരണത്തിനിടയാക്കിയ അപകടമെന്നും ദുല്‍ഹിജ്ജ മാസത്തിന്റെ അനുഗ്രഹങ്ങള്‍ക്കൊപ്പം രക്തസാക്ഷിയുടെ പുണ്യത്തോടെയാണ് ബഷീര്‍ വിടവാങ്ങിയതെന്നും ഖലീല്‍ തങ്ങള്‍ സ്മരിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കായി മദീനയിലുള്ള ഖലീല്‍ തങ്ങള്‍ കെ എം ബഷീറിനായി പ്രാര്‍ഥന നടത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പുണ്യ മദീനയില്‍ നിന്ന് കണ്ണീരോടെയാണ് ഇതെഴുതുന്നത്. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവുന്നില്ല.
ഊര്‍ജ്ജദായിനിയായിരുന്നു ബഷീറൊത്തുള്ള നിമിഷങ്ങള്‍. തിരുവന്തപുരത്ത് എത്തുമ്പോള്‍ പലപ്പോഴും ബഷീറുമായി ദീര്‍ഘമായി സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. സമകാലിക സംഭവ വികാസങ്ങളെക്കുറിച്ച് ബഷീര്‍ നല്‍കുന്ന സമഗ്ര വിവരങ്ങളും വിലയിരുത്തലുകളും ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. വരികള്‍ക്കിടയിലൂടെയും വരികള്‍ക്കപ്പുറവും വായിക്കാന്‍ ആ കൂടിക്കാഴ്ചകള്‍ പ്രചോദനമായിരുന്നു.
സിറാജ് ദിന പത്രത്തിന്റെ കാമ്പയിനുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയും കഴിഞ്ഞുള്ള യാത്രയ്ക്കിടെയാണ് മരണത്തിനിടയാക്കിയ അപകടം. സൂഫീവര്യനായ വകടര മുഹമ്മദ് ഹാജി തങ്ങളുടെ മകന്‍ എന്നതിനോടൊപ്പം പ്രസ്ഥാനത്തിനും അതിന്റെ ജിഹ്വക്കും സമര്‍പ്പിച്ചതായിരുന്നു ബഷീറിന്റെ ജീവിതം.
കഴിഞ്ഞ ദിവസം ബഷീറിന് ലഭിച്ച നിയമസഭാ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ആദരത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മഅ്ദിന്‍ ക്രിയേറ്റീവ് ഹബ് അംഗങ്ങള്‍ക്ക് ഒരു കൂടിക്കാഴ്ച ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ഉണര്‍ത്തിയിരുന്നു. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നമ്മുടെ കണക്കൂ കൂട്ടലുകള്‍ക്കപ്പുറമാണല്ലോ.
ദുല്‍ഹിജ്ജ മാസത്തിന്റെ അനുഗ്രഹങ്ങള്‍ക്കൊപ്പം രക്തസാക്ഷിയുടെ പുണ്യത്തോടെയാണ് ബഷീര്‍ വിടവാങ്ങിയത്. അല്ലാഹു സ്വര്‍ഗീയ സന്തോഷങ്ങളില്‍ നമ്മെയും ഒരുമിപ്പിക്കട്ടെ. ആമീന്‍.