Connect with us

National

മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു, തല വെട്ടിമാറ്റി; പ്രതി അറസ്റ്റില്‍

Published

|

Last Updated

ജാംഷഡ്പൂര്‍: ഝാര്‍ഖണ്ഡിലെ ജാംഷഡ്പൂരില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയും തല വെട്ടിമാറ്റുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ റിങ്കു സാഹു (37) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടാറ്റാനഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മാതാവിനൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. പിന്നീട് തല വെട്ടിമാറ്റി പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനു സമീപത്തെ ചേരി പ്രദേശത്തു നിന്ന് കണ്ടെടുക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാനസിക രോഗമുള്ളയാളാണ് റിങ്കു സാഹുവെന്ന് ടാറ്റാ നഗര്‍ റെയില്‍ പോലീസ് സൂപ്രണ്ട് ഡോ. എ്‌തേശം വഖാരിബ് പറഞ്ഞു. ഇതിനു മുമ്പ് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest