Connect with us

Gulf

യു എ ഇയില്‍ ഇന്ധന വില വര്‍ധിക്കും

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ആഗസ്റ്റില്‍ ഇന്ധന വില വര്‍ധിക്കും. പെട്രോള്‍ സൂപ്പര്‍98 ലിറ്ററിന് നിലവില്‍ 2.30 ദിര്‍ഹമുള്ളത് വ്യാഴാഴ്ച മുതല്‍ ഏഴ് ഫില്‍സ് കൂടി 2.37 ദിര്‍ഹം നല്‍കണം. സ്‌പെഷ്യല്‍95 ലിറ്ററിന് 2.26 ദിര്‍ഹമാണ് നല്‍കേണ്ടത്.

കഴിഞ്ഞ മാസം ഇത് 2.18 ദിര്‍ഹമായിരുന്നു. വര്‍ധന ലിറ്ററിന് ആറ് ഫില്‍സ്. ഡീസലിന് ലിറ്ററിന് 2.42 ദിര്‍ഹമാണ് നല്‍കേണ്ടത്. ഈ മാസം ഇത് 2.35 ആണ്.

Latest