Connect with us

Kerala

മൊറട്ടോറിയം നീട്ടാനാകില്ലെന്ന നിലപാടിലുറച്ച് ബേങ്കേഴ്‌സ് സമിതി; കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് കൃഷി മന്ത്രി

Published

|

Last Updated

കൊച്ചി: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇനിയും നീട്ടാനാകില്ലെന്ന് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി
നിലപാടെടുത്തതോടെ വെട്ടിലായി കര്‍ഷകര്‍. പുനഃക്രമീകരിച്ച വായ്പകളുടേതടക്കം മൊറട്ടോറിയം കാലാവധി ഇനിയും നീട്ടാനാവില്ലെന്ന് ബേങ്കേഴ്‌സ് സമിതി വ്യക്തമാക്കിക്കഴിഞ്ഞു . ഇന്നാണ് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നത്. റിസര്‍വ് ബേങ്ക് വ്യക്തത വരുത്തിയില്ലെന്ന സാങ്കേതികവാദം പറഞ്ഞാണ് ബേങ്കേഴ്‌സ് സമിതിയുടെ പിന്മാറ്റം. ഇതോടെ ബേങ്കുകള്‍ക്ക് നാളെ മുതല്‍ ജപ്തി നടപടികളിലേക്ക് കടക്കാം.

അതേ സമയം മൊറട്ടോറിയം കാലാവധി അവസാനിച്ചാലും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. ബേങ്കുകള്‍ക്കും സാമൂഹിക ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയത്തെത്തുടര്‍ന്നാണ് കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചത്. മൊറോട്ടോറിയം ഡിസംബര്‍ വരെ നീട്ടാനും വായ്പ പുനക്രമീകരിക്കാനും ആര്‍ബിഐ ഇനിയും അനുവാദം നല്‍കിയിട്ടില്ല. അതേ സമയം പുനക്രമീകരിച്ച വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ സംസ്ഥാന തല ബേങ്കേഴ്‌സ് സമതിക്ക് അധികാരമുണ്ടെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Latest