അഫ്ഗാനില്‍ സ്‌ഫോടനത്തില്‍ ബസ് തകര്‍ന്നു; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 32 മരണം

Posted on: July 31, 2019 1:36 pm | Last updated: July 31, 2019 at 6:12 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റോഡരികില്‍ സ്ഥാപിച്ച കുഴി ബോംബില്‍ ബസ് കയറിയിറങ്ങിയതിനെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കുട്ടികളും സ്ത്രീകളുമാണ്.

കാണ്ടഹാര്‍-ഹെറാത് ഹൈവേയില്‍ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്നാണ് അറിയുന്നത്. സ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ സൈനികരേയും വിദേശ സൈനികരേയും ലക്ഷ്യമിട്ട് സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.