Connect with us

Kerala

ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനക്കായി രക്ത സാമ്പിള്‍ നല്‍കി

Published

|

Last Updated

മുംബൈ: ബീഹാറി സ്വദേശനിയുടെ പീഡന പരാതിയില്‍ മുംബൈ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനക്ക് തയ്യാറായി. മുംബൈ ബൈക്കുളയിലെ ജെ ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്ത സാമ്പിള്‍ നല്‍കിയത്. രക്ത സാമ്പിള്‍ പരിശോധനക്കായി കലീനയിലെ ഫൊറന്‍സിക് ലാബിലേക്കയച്ചു. ഡി എന്‍ എ ഫലം പുറത്തു വരുന്നതോടെ സത്യം എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് ബിനോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡി എന്‍ എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം മുംബൈ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

നേരത്തേ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തി രക്ത സാമ്പിള്‍ നല്‍കാനായിരുന്നു പോലീസ് ബിനോയിക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.

എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്നലെ പരിഗണിക്കവെയാണ് ഹൈക്കോടതി ബിനോയിയോട് ഇന്ന് ഡി എന്‍ എ പരിശോധനക്ക് തയ്യാറാകന്‍ നിര്‍ദേശിച്ചത്. രണ്ട് ആഴ്ചക്കകം പരിശോധന ഫലം ലഭിക്കണമെന്ന് അന്വേഷണ സംഘത്തിനും നിര്‍ദേശം നല്‍കിയിരുന്നു.

 

Latest