പണ്ഡിത ശ്രേഷ്ഠന് ജനസഹസ്രങ്ങളുടെ യാത്രാമൊഴി

Posted on: July 30, 2019 11:15 am | Last updated: July 30, 2019 at 11:18 am

കാസര്‍കോട്: ജ്ഞാനവും വിനയവും കൈമുതലാക്കി കര്‍മോത്സുകതയുടെ നിരവധി ഓര്‍മകള്‍ ബാക്കിവച്ച് ഉത്തരകേരളത്തിന്റെ പണ്ഡിത ശ്രേഷ്ഠന്‍ ഇനി ഹൃദയങ്ങളില്‍.

ആയിരങ്ങള്‍ക്ക് അറിവു പകര്‍ന്ന അല്‍ മദീന കാമ്പസിലേക്ക് സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ഇന്നലെ മുതല്‍ നിരവധിയാളുകളാണ് ഒഴുകിയെത്തിയത്.

ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ മുതല്‍ എത്തിയത് ശിഷ്യരും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന വന്‍ജനാവലിയായിരുന്നു.

വടക്കന്‍ കേരളത്തില്‍ നിന്നും ദക്ഷിണ കന്നടയില്‍ നിന്നുമുള്ള ജനസഞ്ചയം കൊണ്ട് കാമ്പസും പരിസരവും തിങ്ങിനിറഞ്ഞു. അല്‍ മദീനയിലെ വിശാലമായ കാമ്പസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.