കൊച്ചിയിലെ സി പി ഐ മാര്‍ച്ചില്‍ അതൃപ്തിയുമായി കാനം

Posted on: July 30, 2019 9:50 am | Last updated: July 30, 2019 at 11:44 am

തിരുവനന്തപുരം: എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ തന്റെ വിയോജിപ്പ് പരസ്യമാക്കി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധിക്കുമ്പോള്‍ ഭരണകക്ഷിയാണെന്നത് മറക്കരുതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാനത്തിന്റെ പ്രതികരണം. പോലീസിനെ തല്ലുന്ന സമരം ഉണ്ടാകാറുണ്ടെങ്കിലും അത് സാഹചര്യം മനസ്സിലാക്കിയായിരിക്കണം. ആരാണ് ഭരിക്കുന്നത്, എന്താണ് സ്ഥിതി എന്ന ബോധ്യം നേതൃത്വത്തിന് വേണമെന്നും കാനം പറഞ്ഞു.