Connect with us

Kasargod

ശറഫുല്‍ ഉലമ: വിശ്രമമില്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ -കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാരുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചിച്ചു. വിശ്രമമില്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തനാകാനായിരുന്നു അബ്ബാസ് മുസ്ലിയാരെന്ന് കാന്തപുരം പറഞ്ഞു.

കര്‍ണ്ണാടകയില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിലും വിദ്യാഭ്യാസ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ച പണ്ഡിതനാണ് മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍. 1994-ല്‍ മഞ്ഞനാടിയില്‍ അദ്ദേഹം സ്ഥാപിച്ച അല്‍ മദീന ഇസ്ലാമിക് കോംപ്ലക്സ് ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സമുച്ഛയമാണ്.

മംഗലാപുരത്തും പരിസരങ്ങളിലും ഇസ്ലാമികമായ ചൈതന്യം സജീവമാക്കുന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിദാനമായിരുന്നു. ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത, ജ്ഞാനത്തിന്റെയും വിനയത്തിന്റെയും ആത്മീയമായ മഹിമയുടെയും ഉടമയായിരുന്നു മഞ്ഞനാടി ഉസ്താദെന്ന് കാന്തപുരം അനുസ്മരിച്ചു.

Latest