ബിഹാറില്‍ പ്രളയത്തില്‍ മരിക്കുന്നവരുടെ എണ്ണം 127 ആയി

Posted on: July 26, 2019 10:21 pm | Last updated: July 26, 2019 at 10:21 pm

പാറ്റ്‌ന: ബിഹാറില്‍ പ്രളയത്തില്‍ മരിക്കുന്നവരുടെ എണ്ണം 127 ആയി. ദര്‍ബംഗ, കിഷന്‍ഗഞ്ച് ജില്ലകളില്‍ നിന്ന് ഇന്ന് രണ്ടുവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ദര്‍ബംഗയില്‍ ഇതേവരെ 12ഉം കിഷന്‍ഗഞ്ചില്‍ ഏഴും പേര്‍ മരിച്ചു. 13 ജില്ലകളിലായുള്ള 82,84000 പേര്‍ ദുരിത ബാധിതരാണ്.

സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമായിട്ടും സഹായം തേടി കേന്ദ്രത്തിനു കത്തെഴുതുമെന്നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്.