അമ്പൂരിലെ രാഖി മോള്‍ വധം: നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

Posted on: July 26, 2019 3:14 pm | Last updated: July 26, 2019 at 4:33 pm

തിരുവനനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട രാഖി മോള്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളിലുള്ളത് മകള്‍ തന്നെയാണെന്ന് രാഖി മോളുടെ പിതാവ് സ്ഥിരീകരിച്ചു.21ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും പിതാവ് പറഞ്ഞു.

എറണാകുളത്തെ ജോലിസ്ഥലത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്.കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അഖിലിനെത്തേടി പോലീസ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സൈനികനാണ് അഖില്‍ .