ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Posted on: July 26, 2019 1:51 pm | Last updated: July 26, 2019 at 3:57 pm

കണ്ണൂര്‍: തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകനായിരു ന്ന കെ വി സുരേന്ദ്രനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 110000 രൂപ പിഴയും ശിക്ഷ. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ അഖിലേഷ്, എം കലേഷ്, എം ലിജേഷ്, വിനേഷ്, പി കെ ഷൈജോഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2008 മാര്‍ച്ച് ഏഴിനായിരുന്നു സുരേന്ദ്രനെ പ്രതികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ രണ്ടും ഏഴും പ്രതികളെ കോടതി വെറുതെവിട്ടു. സുരേന്ദ്രന്റ ഭാര്യ സൗമ്യയാണ് കേസിലെ ഏക ദൃക്‌സാക്ഷി.