കര്‍ണ്ണാടക: യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു; സത്യപ്രതിജ്ഞ വൈകിട്ട് ആറ് മണിക്ക്

Posted on: July 26, 2019 11:06 am | Last updated: July 26, 2019 at 1:52 pm

ബെംഗളുരു: കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്കോയെന്ന ചോദ്യങ്ങളുയരവെ പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതായി ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യെദ്യൂരപ്പ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃ്ത്വം അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെയാണ് യെദ്യൂരപ്പയുടെ മിന്നല്‍ നീക്കം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കായി ംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് യെദ്യൂരപ്പ ശ്രമങ്ങള്‍ തുടങ്ങിയത്.