എം എല്‍ എക്ക് മര്‍ദനമേറ്റത് സമരത്തിനിടെ: പോലീസിന് വീഴ്ചയെങ്കില്‍ നടപടിയുണ്ടാകും- കാനം രാജേന്ദ്രന്‍

Posted on: July 25, 2019 7:21 pm | Last updated: July 26, 2019 at 11:26 am

തിരുവനന്തപുരം: സമരം ചെയ്യാന്‍ പോയിട്ടാണ് പാര്‍ട്ടി എം എല്‍ എ എല്‍ദോ എബ്രഹാമിനും എറണാകുളം ജില്ലാ സെക്രട്ടറിക്കും മര്‍ദനമേറ്റതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് ഇവരുടെ വീട് കയറിയ അക്രമിച്ചതല്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാകും. ഇതു കണ്ടെത്താനാണ് കലക്ടര്‍ അന്വേഷിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ട് വരട്ടേ. തനിക്ക് ഈ വിഷയത്തില്‍ ഇങ്ങനയേ അഭിപ്രായം പറയാനുള്ളു. സി പി ഐ മാര്‍ച്ചിനെതിരായുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് മുന്നണിയില്‍ അഭിപ്രായ വിത്യാസങ്ങളില്ലെന്നും കാനം പറഞ്ഞു.