സിറാജ് ലേഖകന്‍ ടി കെ പ്രഭാകരന് സ്വദേശാഭിമാനി പുരസ്‌കാരം

Posted on: July 24, 2019 11:21 pm | Last updated: July 25, 2019 at 5:12 pm

പയ്യന്നൂര്‍: കേരള പുരോഗമനവേദി നല്‍കുന്ന 2018ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുരസ്‌കാരം സിറാജ് കാഞ്ഞങ്ങാട് ലേഖകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരന്. 20,000 രൂപയും ചിത്രകാരന്‍ പ്രഭന്‍ നീലേശ്വരം രൂപകല്‍പന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് അവസാന വാരം പയ്യന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ഹരിപുരം കല്ലുമാളത്തിലെ കെ കുമാരന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രാധാമണി. മക്കള്‍: വിഷ്ണുപ്രസാദ്, വിവേക്.