സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

Posted on: July 23, 2019 7:27 pm | Last updated: July 23, 2019 at 11:03 pm

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടറുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. നാളെ സ്‌കൂളിന് അവധി നല്‍കിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പോലീസിന് നിര്‍ദേശം നല്‍കി.

അതേ സമയം കാസര്‍കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. കാസര്‍കോട് രണ്ടിടത്ത് കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മധുവാഹിനി പുഴ കരകവിഞ്ഞോഴുകിയതിനെത്തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ അപകടാവസ്ഥയിലാണ്.