ജിദ്ദ: സഊദിയില്‍ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ജിദ്ദയിലാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് മാതാവായ സഊദി വനിത ഷിഫ ബിന്‍ത് ഈസ ബിന്‍ ബിന്‍ അബ്ദുല്‍ അസീസിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് സഗീര്‍ ഹികമിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്
മാതാവിനെ ശ്വാസം മുട്ടിച്ചും കഴുത്തറുത്തും അതിനിഷ്ഠൂരമായാണ് പ്രതി കൊലപ്പെടുത്തിയത്.കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും വിചാരണയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ജിദ്ദ പ്രവിശ്യയില്‍ വച്ച് പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു