Connect with us

Gulf

തീര്‍ഥാടകരുടെ സുരക്ഷ: പൊതു സുരക്ഷാ മേധാവി മസ്ജിദുന്നബവി സന്ദര്‍ശിച്ചു

Published

|

Last Updated

മദീന: ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മദീനയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് വര്‍ധിച്ചതോടെ പ്രവാചക നഗരിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൊതു സുരക്ഷാ മേധാവി ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബി വിലയിരുത്തി. മദീനയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ ഓഫീസ്, മസ്ജിദുന്നബവിയിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം എന്നിവയും സന്ദര്‍ശിച്ചു. മദീനയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്‍ഹര്‍ബിയെ അനുഗമിച്ചു.