കണ്ണൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Posted on: July 21, 2019 10:11 pm | Last updated: July 21, 2019 at 10:11 pm

ജിദ്ദ : കണ്ണൂര്‍ പൊതുവാച്ചേരി പാറയില്‍ അബ്ദുല്‍ അസീസ് ഹാജിയുടെ മകന്‍ അബ്ദുല്‍ സലീം (40) ജിദ്ദയില്‍ നിര്യാതനായി .പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

പതിനാറുവര്‍ഷമായി ജിദ്ദയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.മൃതദേഹം കിംഗ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .മാതാവ് : ജമീല ,ഭാര്യ:ഷഫീന , മക്കള്‍ :ലത്തീഫ് , ജാസ്മിന്‍ ,സഹോദരങ്ങള്‍ : നൗഷാദ് അലി , മുഹമ്മദ് അസ്ലം ,നാസര്‍ , മുഹമ്മദ് ഫൈസല്‍ പരേതനായ ലത്തീഫ്