ശക്തമായ കാറ്റിന് സാധ്യത: മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

Posted on: July 21, 2019 8:31 pm | Last updated: July 22, 2019 at 2:31 am

തിരുവനന്തപുരം: ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള, കര്‍ണാടക, തെക്കന്‍ തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കാറ്റിന് സാധ്യതയുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാല് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും.