സൈൻ ഹൈപ്പർ ഷാർജ റോളയിൽ തുറന്നു; ഈ വർഷം എട്ട് ഹൈപ്പർ മാർക്കറ്റുകള്‍

Posted on: July 20, 2019 5:51 pm | Last updated: July 20, 2019 at 5:51 pm

ഷാർജ : സൈയിൻ ഹൈപ്പർ മാർക്കറ്റ് ഷാർജ റോള യിൽ പ്രവർത്തനം ആരംഭിച്ചു. റോള കെ എഫ് സി ക്ക് സമീപത്ത് ആധുനീക രീതിയിൽ തുറന്ന ഹൈപ്പർ മാർക്കറ്റ് ഫാരിസ് മുസ്തഫ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. മൽസ്യം, മാംസം, പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ വസ്തുക്കൾ, കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവക്ക് ഉദ്‌ഘാടനത്തോടനുബന്ധിച്ചു പ്രത്യേക കിഴിവ് ഏർപെടുത്തിയിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റിൽ സുഗമമായ ഷോപ്പിംഗിനായി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വസ്ത്രങ്ങൾക്ക് വിശാലമായ മേഖലയാണ് മാളി ലുള്ളത് . ബ്രാൻഡഡ് വസ്‌ത്രങ്ങൾ, ഫാഷൻ ആക്‌സസറീസ്, ബാഗുകൾ, ഫുട്‌വെയറുകൾ, സ്‌പോർട്‌സ് വെയറുകൾ, ഹോം ആൻഡ് ഡെക്കോർ, ഗിഫ്‌റ്റുകൾ, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങൾ, വാച്ചുകൾ, ഭക്ഷണ പദാർത്ഥങ്ങൾ, വ്യത്യസ്‌ത സേവനങ്ങൾ തുടങ്ങിയവ അടുത്ത ദിവസങ്ങൾ ഓഫറിലൂടെ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അബ്ദുല്ല ഖലീഫ അബ്ദുല്ല ബിൻതൗഖ് അൽമേയരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സൈൻ ഗ്രൂപ്പ് ഇന്ന് ഈ മേഖലയിലെത്തന്നെ മുൻ നിരയിലുള്ള ബ്രാൻഡ് ആയി വളർന്നിരിക്കുകയാണ്. വ്യാപാര, വ്യവസായ പ്രമുഖർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

സൈൻ ഗ്രൂപ്പ് ഈ വർഷം എട്ട് ഹൈപ്പർ മാർക്കറ്റ് തുറക്കും

ഷാർജ : സൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ഈ വർഷം യു എ ഇ യുടെ വിവിധ മേഖലകളിൽ സൈൻ എക്സ്‌പ്രസ്, സൈൻ സൂപ്പർ മാർക്കറ്റ്, സൈൻ ഹൈപ്പർ മാർക്കറ്റ് എന്നീ പേരുകളിൽ എട്ടോളം മാർക്കറ്റ് തുറക്കുമെന്ന് സി ഇ ഒ സമീർ സുലൈമാൻ അറിയിച്ചു. ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് മാസങ്ങൾക്ക് മുമ്പ് അജ്മാൻ ജർഫിലും, രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസം ഷാർജ റോളയിലും പ്രവർത്തനം ആരംഭിച്ചു. മൂന്നാമത്തെ ഹൈപ്പർ മാർക്കറ്റ് ഈ മാസം അവസാനം ഷാർജ അൽ വഹ്ദയിലും, നാലാമത്തെ ഹൈപ്പർ മാർക്കറ്റ് അടുത്ത മാസം ഷാർജയിലെ മലയോര മേഖലയായ ദിബ്ബയിലും പ്രവർത്തനം ആരംഭിക്കും.

സോനാപൂർ, കറാമ, സത് വ എന്നിവിടങ്ങളിലും ഈ വർഷം പുതിയ സൈൻ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും . സൈൻ ഹൈപ്പർ മാർക്കറ്റിന്റെ മാൾ അജ്‌മാൻ ടൗണിൽ പ്രവർത്തനം പുരോഗമിക്കുന്നതായി സമീർ സുലൈമാൻ വ്യക്തമാക്കി. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൈൻ മാളിൽ വിശാലമായ ഔട്ട്ലറ്റുകളും പ്രശസ്ത്ര ബ്രാന്‍ഡുകളുടെ വിവിധ ഷോറൂമുകളും ഉണ്ടാകുമെന്ന് സമീർ സുലൈമാൻ അറിയിച്ചു. മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്ന രീതിയില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വലിയ ശേഖരമാണ് ഇവിടെ ഒരുക്കുക അദ്ദേഹം അറിയിച്ചു. ഒരൊറ്റ ഷോപ്പിങ്ങ് ഡെസ്റ്റിനേഷനിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ സാധിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുക.

വലിയ മാളുകൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും പുറമെ ചെറിയ സൂപ്പർ മാർക്കറ്റുകൾ തുറക്കാനും പദ്ധതിയുണ്ട്. എല്ലാ ഉൽപ്പന്നങ്ങളും ചെറിയ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് സൈൻ ലക്ഷ്യമാക്കുന്നത്. മിഡില്‍ ഈസ്റ്റിന് അഭിമാനവും ലോകത്തിന് അത്ഭുതവും പകര്‍ന്നു നല്‍കാനിരിക്കുന്ന ദുബൈ എക്‌സ്‌പോ 2020 മുന്നോടിയായി നിരവധി പദ്ധതികൾ സൈൻ ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ നിരവധി ഫ്രാഞ്ചൈസികൾ ധാരണ പത്രം പുരോഗമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും യു എ ഇ യുടെ എല്ലാമേഖലകളിലും സൈൻ സൂപ്പർ മാർക്കറ്റിന്റെ സാന്നിധ്യമുണ്ടാകും. അടുത്ത വർഷം അബുദാബിയിൽ സൈൻ ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. ഒന്നാം ഘട്ടത്തിൽ 15 ഓളം ഹൈപ്പർ മാർക്കറ്റുകളാണ് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ തുറക്കുക. രണ്ടാം ഘട്ടത്തിൽ ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും അദ്ദേഹം വ്യക്തമാക്കി.