സംഘ്പരിവാര്‍ രാജ്യത്തെ അപകടപ്പെടുത്തുന്ന വൈറസ്; തന്റെ പേര് അവര്‍ക്കൊപ്പം കാണില്ല- പി സുരേന്ദ്രന്‍

Posted on: July 20, 2019 4:59 pm | Last updated: July 20, 2019 at 8:25 pm

തിരുവനന്തപുരം: താന്‍ സംഘ്പരിവാറിലേക്ക് നീങ്ങുന്നു എന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നോവലിസ്റ്റ് പി സുരേന്ദ്രന്‍. ഇന്ത്യയെ അപകടപ്പെടുത്തുന്ന വൈറസാണ് സംഘ്പരിവാര്‍. ആ കുപ്പായം തനിക്ക് വേണ്ടേന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത്തതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ പങ്കെടുത്ത് ഒരു വിദ്യാഭ്യാസ സെമിനാറിലാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശയങ്ങള്‍ക്കെതിരെ അതി രൂക്ഷമായാണ് താന്‍ എന്റെ ആശയങ്ങള്‍ അവതരിപ്പിച്ചത്. സെമിനാറിനും, സംവാദം എന്നൊക്കെ പറഞ്ഞാല്‍ എല്ലാ പ്രസ്ഥാനങ്ങളും വ്യത്യസ്ത ആശയഗതിക്കാരെ വിളിക്കും. ഞാന്‍ അതി രൂക്ഷമായി സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തെ നിഷേധിച്ചുകൊണ്ടാണ് സെമിനാറില്‍ സംസാരിച്ചത്.

ആര്‍ എസ് എസും അതിന്റെ ആശയ മണ്ഡലവും ചേര്‍ന്ന സംഘത്തെയാണ് നമ്മള്‍ സംഘ്പരിവാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന വൈറസാണത്. ആളുകളെ അവര്‍ വില്ക്കുവാങ്ങുന്നുണ്ടായിരിക്കാം ഞാന്‍ എന്നെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.