Connect with us

Kerala

വിഴിഞ്ഞത്തുനിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി കരയിലെത്തിച്ചു;കൊല്ലത്ത്‌നിന്നും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

Published

|

Last Updated

തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി തിരികെയെത്തിച്ചു. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് തിരച്ചിലിനൊടുവില്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയത്.മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എന്‍ജിന്‍ തകരാറ്മൂലമാണ് ഇവര്‍ ഉള്‍ക്കടലില്‍പ്പെട്ടപോയത്

സംസാരിക്കാന്‍പോലും ആകാത്ത വിധം അവശരായ ഇവരെകരയിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്ന്. ഇവര്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തി വരികയായിരുന്നു.

അതേ സമയം കൊല്ലം ശക്തിക്കുളങ്ങരയില്‍നിന്നും മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്

Latest