എല്‍ എന്‍ ജി അഴിമതിക്കേസ്: പാക് മുന്‍ പ്രധാന മന്ത്രി ശഹീദ് ഖാന്‍ അബ്ബാസി അറസ്റ്റില്‍

Posted on: July 19, 2019 7:42 pm | Last updated: July 19, 2019 at 10:03 pm

ഇസ്‌ലാമാബാദ്: എല്‍ എന്‍ ജി അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാന മന്ത്രി ശഹീദ് ഖാന്‍ അബ്ബാസിയെ (എന്‍ എ ബി)
ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റു ചെയ്തു. തങ്ങള്‍ക്ക് താത്പര്യമുള്ള കമ്പനികള്‍ക്ക് 15 വര്‍ഷത്തേക്ക് എല്‍ എന്‍ ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് അബ്ബാസിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. ഇതിലൂടെ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് എന്‍ എ ബി ആരോപിക്കുന്നു.

ലാഹോറിലേക്ക് വാര്‍ത്താ സമ്മേളനത്തിന് പോകുമ്പോഴാണ് അബ്ബാസിയെ പോലീസ് അറസ്റ്റു ചെയ്തത്.