എസ് എസ് എഫ് ഹയർ സെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

Posted on: July 18, 2019 8:45 am | Last updated: July 18, 2019 at 3:49 pm
എസ് എസ് എഫ് ഹയർ സെക്കൻഡറി മെമ്പർഷിപ്പ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അശ്ഹർ പത്തനംതിട്ട നിർവഹിക്കുന്നു

കോഴിക്കോട്:  ‘നേരിനൊപ്പം നിവർന്നു നിൽക്കാം’ എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫ് ഹയർ സെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാന ഉദ്ഘാടനം കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ നിർവഹിച്ചു.

സംസ്ഥാന സെക്രട്ടറി ജഅ്ഫർ സാദിഖ് കാസർകോട് അധ്യക്ഷത വഹിച്ചു. ആഗസ്ത് 10 വരെ നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. ഈ മാസം 20 മുതൽ പുനഃസംഘടനാ പ്രവർത്തനങ്ങളും നടക്കും. സംസ്ഥാന സെക്രട്ടറി നിയാസ് കോഴിക്കോട്, ശബ്‌നാസ് വടകര, സിറാജ് ചെറുവാടി, റാഷിദുദ്ദീൻ ഇർഫാനി സംബന്ധിച്ചു.