കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തി. ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ വര്‍ധിച്ച് 25,920 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3,240 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടര ശതമാനം വര്‍ധിപ്പിച്ചതാണ് സ്വര്‍ണ വിലയില്‍ കുതിച്ചു ചാട്ടമുണ്ടാകാന്‍ ഇടയാക്കിയത്.