അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി

Posted on: July 18, 2019 11:30 pm | Last updated: July 18, 2019 at 11:32 pm

അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലമുള്ള ദോഷവശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്തിരിയിലെ പോളിഫിനോളുകള്‍ക്ക് കഴിയുമെന്ന് പഠനം. പൂരിത കൊഴുപ്പുകളാല്‍ സമ്പന്നമായ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലം ഉണ്ടാകാവുന്ന രോഗങ്ങളായ ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം പറയുന്നു.

യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

മുന്തിരിയിലടങ്ങിയ ആന്റിഓക്‌സിഡന്റുകളായ പോളിഫോനുകളാണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നത്. കരള്‍വീക്കത്തിന്റെ സൂചകങ്ങളായ ചര്‍മത്തിലും വയറിലുമെല്ലാം അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറക്കാന്‍ മുന്തിരിയിലടങ്ങിയ പോളിഫോനുകളാണ് സഹായിക്കുന്നത്. ഇവ കുടലിലെ ചീത്ത ബാക്ടീരിയകളെ കുറക്കുകയും മൈക്രോബിയല്‍ ഡൈവേഴ്‌സിറ്റി കൂട്ടുകയും ചെയ്യുന്നു. ഒപ്പം ഗ്ലൂക്കോസ് ടോളറന്‍സ് കൂടുകയും ചെയ്യുന്നു.