Connect with us

Gulf

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖമീസ് മുശൈത്തില്‍ നിര്യാതനായി

Published

|

Last Updated

അബഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് കല്ലായി സ്വദേശി കല്ലായി പള്ളിക്കണ്ടി സ്വദേശി പരേതനായ പുതിയാണ്ടി മൊയ്തീന്റെ മകന്‍ ഹനീഫ (52) ഖമീസ് മുശൈത്തില്‍ നിര്യാതനായി. ഖമീസിലെ ലിയാഫ സിഗ്നലിന് സമീപത്തെ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്ധഖമീസ് മുശൈതിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഖമീസ് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: അസ്മാ ബീവി. ഭാര്യ: സറീന. മക്കള്‍: ഫാരിസ്, മുഹമ്മദ് ഷാമി, അനീന ഫാത്തിമ.

Latest