നടപടികള്‍ തുടങ്ങി; യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ കൊടി തോരണങ്ങളും ബാനറുകളും നീക്കം ചെയ്തു

Posted on: July 17, 2019 2:55 pm | Last updated: July 17, 2019 at 7:00 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ സ്ഥാപിച്ചിരുന്ന എസ് എഫ് ഐയുടെ കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്തു. എസ് എഫ് ഐയുടെ കൊടിമരവും എടുത്തു മാറ്റിയിട്ടുണ്ട്. കോളജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിന് പുറമെ കര്‍ശനമായ പരിഷ്‌കരണ നടപടികളും യോഗം മുന്നോട്ട് വെച്ചിട്ടുണ്ട്. കോളജ് കവാടത്തിലടക്കമുള്ള എസ് എഫ് ഐയുടെ പോസ്റ്ററുകളും ബാനറുകള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും.