തിരുവല്ലയില്‍ ഭാര്യ നോക്കി നില്‍ക്കെ ഭര്‍ത്താവ് പുഴയില്‍ ചാടി മരിച്ചു

Posted on: July 17, 2019 11:59 am | Last updated: July 17, 2019 at 2:49 pm

തിരുവല്ല: ഭാര്യക്ക് മുന്നില്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. നെല്ലാട് ഇളവം മഠത്തില്‍ സുനില്‍ കുമാറാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെ വള്ളംകളം പാലത്തിലാണ് സംഭവം. ഓട്ടോയില്‍ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം.

പാലത്തിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാലം കഴിഞ്ഞ് നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോള്‍ ഇയാള്‍ വാഹനത്തില്‍നിന്നും നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്‌നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.