Kerala
കസ്റ്റഡി മരണം: പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തിനു പിന്നാലെ ജയിലില്‍ മരിച്ച സംഭവത്തില്‍ പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യുകയും താത്കാലിക വാര്‍ഡന്‍ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തു. ജയില്‍ മേധാവിയാണ് നടപടി സ്വീകരിച്ചത്.
പ്രതി റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ജയില്‍ ഡി ഐ ജി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.







