ഇന്ത്യന്‍ ടീം 19ന്‌; എല്ലാ കണ്ണുകളും ധോണിയിലേക്ക്‌

Posted on: July 16, 2019 3:13 pm | Last updated: July 16, 2019 at 3:13 pm

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിലേക്ക് അടുത്ത മാസം പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കും. ആഗസ്റ്റ് മൂന്നിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയാകും ടീം സെലക്ഷന്‍ എന്ന്‌സൂചന. വരും ദിവസങ്ങളില്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ട്.