ഹൈന്ദവ സമൂഹത്തിൽ കുട്ടികൾ കുറഞ്ഞു വരികയാണെന്ന് സെൻകുമാർ

Posted on: July 16, 2019 2:54 pm | Last updated: July 16, 2019 at 2:54 pm


തൃശൂർ: കൊലപാതക ശ്രമക്കേസിലെ പ്രതി ഉൾപ്പെട്ട സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്തണമെന്ന് മുൻ ഡി ജി പി. ടി പി സെൻകുമാർ.

ബാലഗോകുലം 44-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിൽ കുട്ടികൾ കുറഞ്ഞു വരികയാണ്. ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.