സാഹിത്യോത്സവ് കാലഘട്ടത്തിന്റെ അനിവാര്യത: ടി എൻ പ്രതാപൻ

Posted on: July 16, 2019 2:51 pm | Last updated: July 16, 2019 at 2:51 pm


ചാവക്കാട്: എസ് എസ് എഫ് സാഹിത്യോത്സവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ടി എൻ പ്രതാപൻ എം പി. 26-ാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ഹൈദറോസ് കോയ തങ്ങൾ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ സഖാഫി തിരുവത്ര, ഇസ്ഹാഖ് ഫൈസി ചേറ്റുവ, ഫിനാൻസ് സെക്രട്ടറി ഹുസൈൻ ഹാജി പെരിങ്ങാട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ആർ വി എം ബശീർ മൗലവി, ഐ പി എഫ് ജില്ലാ ചെയർമാൻ പി കെ ജഅ്ഫർ മാസ്റ്റർ, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി എ എ ജഅ്ഫർ, ഫിനാൻസ് സെക്രട്ടറി ശമീർ എറിയാട്, സെക്രട്ടറി വഹാബ് വരവൂർ, എം എം ഇസ്ഹാഖ് സഖാഫി, പി സി റഊഫ് മിസ്ബാഹി, പി എസ് എം റഫീഖ്, ഉമർ സഖാഫി ചേലക്കര, ശാഹുൽ ഹമീദ് വെന്മേനാട്, യഹ്‌യ ഒരുമനയൂർ, ലത്വീഫ് ഹാജി ബ്ലാങ്ങാട്, അൻവർ സാദാത്ത് ചാവക്കാട് കെ ബി ബഷീർ മുസ്‌ലിയാർ നൗഷാദ് പട്ടിക്കര പ്രസംഗിച്ചു.