Connect with us

Kerala

എസ് എഫ് ഐയെന്നാല്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്: അബ്ദുല്ലക്കുട്ടി

Published

|

Last Updated

കോഴിക്കോട്: എസ് എഫ് ഐയിലൂടെ അധികാര രാഷ്ട്രീയത്തിലെത്തി പിന്നീട് കോണ്‍ഗ്രസിലേക്കും ബി ജെ പിയിലേക്കും കൂടുമാറിയ എ പി അബ്ദുല്ലക്കുട്ടി എസ് എഫ് ഐയെ വിമര്‍ശിച്ച് രംഗത്ത്. എസ് എഫ് ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് ബി ജെ പി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.

താന്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി. യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളജിലെ എസ് എഫ് ഐ യൂനിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്. എന്നാല്‍ എല്ലാ കോളജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ് എഫ് ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest